Skip to main content

ഹാഥ്റസ് പീഡനം: ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡൽഹി: ഹാഥ്റസിൽ യുവതി മരിച്ച സംഭവത്തിൽ ഡൽഹി ഇന്ത്യാഗേറ്റിന് മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. വൈകുന്നേരം അഞ്ച് മണിക്കാണ് പ്രതിഷേധ പരിപാടി. ദളിത് യുവതി കൂട്ടബലാത്സഗത്തിനിരായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയുടെ മറുപടി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
 


യുവതി ചികിത്സയിൽ കഴിയുന്ന സമയത്ത് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധത്തിനിടെ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചന്ദ്രശേഖർ ആസാദ് വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനം നമ്മുടെ മക്കൾക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തെ തിരഞ്ഞെടുത്ത് പാർലമെന്റിലേക്കയച്ച അതേ ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് ഒരു മകൾക്കെതിരെ അതിക്രമം നടന്നത്. അവൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ചവറെന്നപോലെ അവളുടെ മൃതദേഹം ദഹിപ്പിച്ചു. ഇത്രയും വലിയ മനുഷ്യാവകാശ ലംഘനം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്കുപോലും പറയുന്നില്ലെന്ന് ആസാദ് കുറ്റപ്പെടുത്തി.

അവളുടെയോ ആ കുടുംബത്തിന്റെയോ നിലവിളി പ്രധാനമന്ത്രി കേൾക്കുന്നില്ല. അദ്ദേഹം എത്രനാൾ മൗനം പാലിക്കുമെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി പ്രതികരിച്ചേ മതിയാകു. മറുപടി നൽകിയേ മതിയാകു, നീതി നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമന്ത്രിയാണെന്നും ആസാദ് പറഞ്ഞു.
😊 Thanks for Visit.😊

Post a comment

0 Comments